TOP NEWS| ഗുരുതര രോഗികള്‍ക്ക് മൂന്നാം ഡോസ് വാക്സീന്‍ നല്‍കാന്‍ അമേരിക്ക
വാഷിംഗ്‍ടണ്‍: ഗുരുതരമായ രോഗങ്ങൾ ഉള്ളവർക്ക് മൂന്നു ഡോസ് കൊവിഡ് വാക്സീൻ നൽകാൻ അമേരിക്കയുടെ തീരുമാനം. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, ഗുരുതരമായ കാൻസർ രോഗം ബാധിച്ചവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്കാണ് മൂന്നാം ഡോസ് നൽകുക. ഫൈസർ, മൊഡേണ വാക്സീനുകളുടെ മൂന്നാം ഡോസിനാണ് അനുമതി നൽകിയത്.