ഇന്നുമുതല്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ; വിതരണം ഒരോ റേഷന്‍കടയിലെയും ലഭ്യതക്കനുസരിച്ച്‌

0

കൊച്ചി: ഇന്നുമുതല്‍ എല്ലാവിഭാഗം കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷന്‍കടയിലെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്.

വിവിധ വിഭാഗം റേഷന്‍കാര്‍ഡുടമകള്‍ക്കു കിറ്റു നല്‍കാന്‍ നിശ്ചിതസമയം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ അതു നടന്നില്ല. വെള്ളിയാഴ്ച മുതല്‍ വെള്ളക്കാര്‍ഡുകാര്‍ക്ക് കിറ്റുവിതരണമാണ് നിശ്ചയിച്ചിരുന്നതെങ്കിലും മഞ്ഞ, പിങ്ക്, നീല കാര്‍ഡുകളുടെ കിറ്റുവിതരണം ഇനുയും തീരാനുണ്ട്. അതിനാല്‍ ഓണം കഴിഞ്ഞും വിതരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like