TOP NEWS| ഹെയ്തിയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 300 കവിഞ്ഞ് മരണം; 10,000 ത്തോളം വീടുകൾ തകർന്നു

0

 

ഹെയ്തിയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 300 കവിഞ്ഞ് മരണം; 10,000 ത്തോളം വീടുകൾ തകർന്നു

ഹെയ്തി: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 300 കവിഞ്ഞ് മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തോളം വീടുകള്‍ തകരുകയും ചെയ്തു.

ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി നാശനഷ്ടങ്ങളാണ് ഹെയ്തിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുത്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനതത്തില്‍ തകര്‍ന്നു.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 2010ലെ ഭൂകമ്പത്തിന്റെ ആഘാതത്തില്‍ രാജ്യം കരകയറുന്നതിനിടെ മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്. ഹെയ്തി തീരത്ത് സുനാമിയോ, മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നര്‍കിയിട്ടുണ്ട്.

You might also like