TOP NEWS| അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കി താലിബാന്‍; പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കൊടി നാട്ടി

0

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കി താലിബാന്‍; പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കൊടി നാട്ടി

കാബൂൾ: അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി താലിബാന്‍ കീഴടക്കി. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ കൊടി നാട്ടി. ഭരണത്തിന് താല്‍ക്കാലികമായി മൂന്നംഗ സമിതിക്ക് രൂപം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാക്കള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചത്. കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ അവരുടെ കൊടി നാട്ടുകയായിരുന്നു. അഫ്ഗാന്‍റെ പേര് ‘ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി ഉടൻ പ്രഖ്യാപിക്കുമെന്നു താലിബാൻ അറിയിച്ചു. താല്‍ക്കാലികമായി രൂപീകരിച്ച മൂന്നംഗ സമിതിക്ക് ഭരണച്ചുമതല നല്‍കിയതായാണ് സൂചന. മുൻ പ്രസിഡന്‍റ് ഹാമിദ് കർസായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

You might also like