TOP NEWS| വാക്സിനേഷന്‍ യ‍ജ്ഞം; സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് വാക്സിനെടുത്തത് 24 ലക്ഷത്തിലധികം പേര്‍

0

 

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.  ഇന്ന് 3,24,954 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

You might also like