TOP NEWS| യുഎസ് സൈനിക വിമാനത്തിൽ കുത്തിനിറച്ചത് 800 മനുഷ്യരെ! അതിസാഹസത്തിൽ അദ്ഭുതപ്പെട്ട് എടിസി

0

 

അമേരിക്കന്‍ വ്യോമസേനയുടെ സി-17എ ചരക്കുവിമാനം ഖത്തറിലെ അല്‍ ഉദൈയ്ദ് വ്യോമതാവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയാണ്… പരമാവധി 174 പേരെ വഹിക്കാവുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ വിമാനത്തില്‍ എത്രപേരുണ്ടെന്ന് വ്യോമതാവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ചോദിക്കുന്നു. 800 ഓളം പേരുണ്ടെന്ന ഒരിക്കലും പ്രതീക്ഷിക്കാത്ത ഞെട്ടിക്കുന്ന മറുപടിയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് ലഭിക്കുന്നത്. താലിബാന്‍ അധികാരം സ്ഥാപിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും പരമാവധി പേരേയും കൊണ്ട് പറക്കാനുള്ള ശ്രമമാണ് ഇങ്ങനെയൊരു അതിസാഹസത്തിന് അമേരിക്കന്‍ വ്യോമസേനയെ പ്രേരിപ്പിച്ചത്.

You might also like