TOP NEWS| ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈന്‍-ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടരും
ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഓണ്‍ലൈനിലും ഓഫ്‍ലൈനിലുമുള്ള പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 50 ശതമാനം വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. ക്ലാസ്റൂം പഠനത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറില്‍ അവധി കഴിഞ്ഞ് ഈ മാസാവസാനം സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. നേരിട്ടെത്തിയുള്ള പഠനവും ഓണ്‍ലൈന്‍ ക്ലാസുകളും സമന്വയിപ്പിച്ചുളള ബ്ലെന്‍ഡിങ് പഠനരീതി തന്നെ സ്കൂളുകളില്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സ്വകാര്യ സ്കൂളുകള്‍ക്കും കിന്‍റര്‍ഗാര്‍ട്ടനുകള്‍ക്കുമൊക്കെ ഈ തീരുമാനം ബാധകമാണ്.