മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍.
തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മൂന്നു വര്‍ഷത്തേക്കാണ് ബഹ്റയുടെ പുതിയ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്.
കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്.
ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്‌റ.