സ്കൂള്‍ അധികൃതരുടെ അനാസ്ഥ: വിദ്യാര്‍ഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായി
കണ്ണൂര്‍: സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലം എസ്.എസ്.എല്‍.സി വിദ്യാര്‍ഥിക്ക് സേ പരീക്ഷ അവസരം നഷ്ടമായി. കണ്ണൂര്‍ സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥി എം. നിഹാദിനാണ് അവസരം നഷ്ടമായത്. ഫിസിക്സ് പരീക്ഷയില്‍ മാത്രം പരാജയപ്പെട്ട നിഹാദ് സേ പരീക്ഷക്ക് ആവശ്യമായ ഫീസടക്കം ട്രഷറിയില്‍ അടച്ചിരുന്നു. കൂടാതെ ഫീസ് അടച്ചതിെന്റ രസീത് അടക്കം നേരത്തെ സ്കൂളില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയായിരുന്നു പരീക്ഷ. പഠിക്കുന്ന സ്കൂളില്‍ നിന്നുള്ള പ്രധാനാധ്യാപകെന്റ നിര്‍ദേശം അനുസരിച്ച് നിഹാദ് പരീക്ഷ കേന്ദ്രമായ കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ തിങ്കളാഴ്ച ഉച്ചക്ക് ഹാള്‍ടിക്കറ്റ് കൈപ്പറ്റാന്‍ എത്തി.