TOP NEWS| ചെറുക്കാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരി താലിബാന്റെ പിടിയില്‍
കാബൂൾ: അഫ്ഗാനിസ്താനിലെ ആദ്യ വനിതാ ഗവർണർമാരിലൊരാളും താലിബാനെ നേരിടാൻ ആയുധമെടുക്കുകയും ചെയ്ത സലീമ മസാരി താലിബാന്റെ പിടിയിലായതായി റിപ്പോർട്ട്. താലിബാൻ അഫ്ഗാൻ കീഴടക്കിയതിന് പിന്നാലെ നിരവധി അഫ്ഗാൻ നേതാക്കൾ രാജ്യമുപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെങ്കിലും ബൽഖ് പ്രവശ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു സലീമ മസാരി. അഫ്ഗാനിസ്താന്റെ നിയന്ത്രണം പൂർണമായും താലിബാൻ പിടിച്ചടക്കുകയും പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്തതിന് പിന്നാലെയാണ് സലീമ മസാരി പിടിയിലാകുന്നത്.