തമിഴ്‌നാട്ടില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

0

ചെന്നൈ : അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം എടുത്തു. കൊവിഡ് കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ പുന: രാരംഭിക്കുക. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്ബ് തന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പൂര്‍ണ്ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

You might also like