മംഗ്ലുരുവില്‍ നിന്നും യുഎഇയിലേയ്ക്ക് വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംരംഭിച്ചു

0

ദുബായ്: കര്‍ണാടകയിലെ മംഗ്ലുരുവില്‍ നിന്നും യുഎഇയിലേയ്ക്ക് വിമാന സര്‍വീസുകള്‍ വീണ്ടും പുനരാരംരംഭിച്ചു. മറ്റു കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ വിമാന സര്‍വീസ് പുനരരാംഭിച്ചിരുന്നുവെങ്കിലും മംഗ്ലുരുവില്‍ നിന്ന് ഇന്നാണു സര്‍വീസുകള്‍ ആരംഭിക്കുക. മംഗ്ലുരുവില്‍ നിന്നു തിരുവനന്തപുരം വഴിയാണ് ഇന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് നടത്തിയത്.

നാളെ അബുദാബിയിലേയ്ക്കും 20ന് ദുബായിലേയ്ക്ക് നേരിട്ടും വിമാനം പറക്കുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.

You might also like