TOP NEWS| അമിത ഫീസ് വാങ്ങിചില കോളേജുകൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്രവേശന സമയത്ത് കുട്ടികളിൽ നിന്നും മുൻകൂറായി ഫീസും യഥാർത്ഥ സർട്ടിഫിക്കേറ്റുകളും കൈവശപ്പെടുത്തി, മറ്റ് സ്ഥാപനങ്ങളിൽ ചേരാനുള്ള വിദ്യാർത്ഥികളുടെ അവകാശം ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടയുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇത്തരം സ്ഥാപനങ്ങൾ ഫീസും സർട്ടിഫിക്കേറ്റുകളും മടക്കി നൽകാതെ വിദ്യാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.