റേഷന്‍ കടകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

0

തിരുവനന്തപുരം: സ്‌പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്ബ് പൂര്‍ത്തിയാക്കുന്നതിനായി 19, 20 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

18 വരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്.

ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു.

You might also like