TOP NEWS| കോവിഡ്; അടുത്ത ഘട്ടത്തെ നേരിടാന്‍ ആഹ്വാനം ചെയ്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം

0

 

കോവിഡ് മഹാമാരിയുടെ അടുത്ത ഘട്ടത്തെ നേരിടുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് കോവിഡ് സുപ്രീം കമ്മിറ്റിക്ക് നിർദേശം നൽകി. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന് ഒപ്പം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലും വേണം നടപടികൾ കൈകൊള്ളാനെന്നും സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സുൽത്താൻ പറഞ്ഞു.

You might also like