TOP NEWS| രക്ഷിക്കൂ.. താലിബാന്‍ വരുന്നു: മുള്ളുവേലിക്ക് മുകളിലൂടെ കുഞ്ഞുങ്ങളെ എറിഞ്ഞുനല്‍കി സ്ത്രീകള്‍

0

 

രക്ഷിക്കൂ.. താലിബാന്‍ വരുന്നു: മുള്ളുവേലിക്ക് മുകളിലൂടെ കുഞ്ഞുങ്ങളെ എറിഞ്ഞുനല്‍കി സ്ത്രീകള്‍

കാബൂൾ: താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളിൽ വിമാനത്തിൽ തിങ്ങിക്കൂടിയാണ് ആളുകൾ രാജ്യം വിട്ടത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് ഇടിച്ചുകയറിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നവരുടെയും ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോൾ രക്ഷതേടി അമേരിക്കൻ സൈനികരോട് അഭ്യർഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ. പലരും കൈകുഞ്ഞുങ്ങളുമായടക്കമാണ് എത്തിയത്. കുട്ടികളെ മുള്ളുവേലിക്ക് അപ്പുറത്തേക്ക് എറിഞ്ഞുകൊടുക്കുന്നതും.

You might also like