TOP NEWS| സുപ്രീംകോടതിയിലേക്ക് 9 പുതിയ ജഡ്ജിമാർ, 3 പേർ വനിതകൾ; ഇതു ചരിത്രം
ന്യൂഡൽഹി • 2 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാരുടെ നിയമനത്തിനു വഴിതെളിയുന്നു. കേരള ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് സി.ടി. രവികുമാർ ഉൾപ്പെടെ 9 പേരെയാണു സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തത്. ഇവരിൽ 3 പേർ വനിതകളാണ്. ആദ്യമായാണ് ഒരേസമയം 3 വനിതകളെ ശുപാർശ ചെയ്യുന്നത്.