TOP NEWS| കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും; 12 ഇടത്ത് സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും

0

 

മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്.

You might also like