വാഹനത്തിലിരുന്ന് വാക്സിന്‍ സ്വീകരിക്കാം; ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണം

0

തിരുവനന്തപുരം: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററിനാണ് തുടക്കമായത്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങിയ ഡ്രൈവ് ത്രൂ വാക്സിനേഷന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ലഭിച്ചത്. സ്വന്തം വാഹത്തിലും, ഓട്ടോറിക്ഷ, ടാക്സികളില്‍ എത്തി നിരവധി പേരാണ് അതില്‍ ഇരുന്ന് തന്നെ വാക്സിന്‍ സ്വീകരിച്ചത്.
ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തിലിരുന്ന് വാക്സിന്‍ സ്വീകരിക്കാം എന്നതാണ് ഈ ഡ്രൈവിന്റെ പ്രത്യേകത. വാഹനത്തില്‍ തന്നെ ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്സിനേഷന്‍ പ്രക്രിയകള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

You might also like