TOP NEWS| ഇൻഡിഗോയുടെ വിലക്ക് യുഎഇ പിൻവലിച്ചു; നാളെ സർവീസ് പുനരാരംഭിക്കും

0

 

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തിയിരുന്നത്. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്. യാത്ര പുറപ്പെടുന്നതിന് ആറുമണിക്കൂർ മുൻപ് യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് നിർദേശം. ദുബായിലേക്ക് വരുന്നതിന് ജി.ഡി.ആർ.എഫ്.എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും ആറു മണിക്കൂറിനുള്ളിലും രണ്ട് പി.സി.ആർ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് യാത്രക്ക് അനുമതി.

You might also like