പാസ്റ്റർ പി. വി. ചുമ്മാർ നവതിയുടെ നിറവിൽ, ആദരണീയ സമ്മേളനം ഇന്ന്

0

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും , അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർപി.വി.ചുമ്മാർ നവതിയുടെ നിറവിൽ. നവതി ആഘോഷത്തിന്റെ ഭാഗമായി ജന്മദിനമായ 20ന് വൈകിട്ട് 6.30ന് ആദരണീയ സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന സമ്മേളനത്തിൽ ഡോക്ടർ കെ സി ജോൺ  മുഖ്യപ്രഭാഷണം നടത്തും. മാർത്തോമാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത. യുയാക്കീം മാർ കൂറിലോസ്, മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, രമ്യ ഹരിദാസ് എം.പി, .സി മൊയ്തീൻ എം. എൽ .ക്രൈസ്തവ ഗായകരായ ഭക്തവത്സലൻബിനോയ് ചാക്കോ, .ജി ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ മാത്യു  തുടങ്ങി വിവിധ സഭാ സംഘടന സാമൂഹിക നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.

പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നു. പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണിചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം. പ്രായത്തിലും അദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്.

You might also like