TOP NEWS| അഫ്​ഗാന്‍: ഖത്തർ നടത്തുന്ന ഇടപെടലിന്​ രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം

0

 

അഫ്​ഗാനിലെ രാഷ്​ട്രീയ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ ഖത്തർ നടത്തുന്ന ഇടപെടലിന്​ രാജ്യാന്തര സമൂഹത്തിന്‍റെ അഭിനന്ദനം. അഫ്​ഗാനിൽ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ ഖത്തറിനെ ഐക്യരാഷ്​ട്രസഭ റെഫ്യൂജി വിഭാഗം മേധാവി ഫിലിപോ ഗ്രാന്‍ഡി അഭിനന്ദിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും, ഐക്യരാഷ്​ട്ര സഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസും ഖത്തർ വിദേശ കാര്യമ​ന്ത്രിയെ വിളിച്ച്​ നന്ദി അറിയിച്ചു.

You might also like