TOP NEWS| അഫ്ഗാനിസ്താൻ ഭരണകൂടമായി താലിബാനെ അംഗീകരിക്കില്ലെന്ന് ജപ്പാൻ
താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു കാട്ടോ വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയത്തിൽ ജപ്പാന്റെ
നിലപാട് വ്യക്തമാക്കിയത്.