ഓസ്ട്രേലിയയിൽ വ്യാപകമായി പുതിയ തരം തട്ടിപ്പ് ‘ഫ്ലൂബോട്ട്’, ഉപഭോക്താക്കൾക്ക്‌ മുന്നറിയിപ്പ്‌!

0

അക്ഷരത്തെറ്റുള്ള മെസ്സേജുകൾ, ഒരുമിസ്ഡ് കോൾഉണ്ടെന്നും വോയ്‌സ്‌മെയിൽ സന്ദേശം കേൾക്കാൻ നൽകിയിരിക്കുന്ന ലിങ്ക് അമർത്തുവാൻ ആവശ്യപ്പെടുന്ന മെസ്സേജുകളും, നിങ്ങൾക്ക്‌ ഒരു പാർസ്സൽ പോസ്റ്റിൽ വന്നിട്ടുണ്ട് കൂടുതൽ വിവങ്ങൾക്ക്‌ നൽകിയിരിക്കുന്ന ലിങ്ക്‌ അമർത്തുക തുടങ്ങിയ സന്ദേശങ്ങൾ മൊബെയിൽ ഫോണുകളിൽ ലഭിക്കുക എന്നതാണ്‌ ഇതിനാരംഭം.  ലിങ്കുകൾ അമർത്തിയാൽ ഫോണുകളിൽ സ്പാം സോഫ്റ്റ്വെയർ (ആപ്പ്) ഡൗൺലോഡ് ചെയ്ത്‌ ഇൻസ്റ്റാൾ ചെയ്യുക വഴി ഫോണിലെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനും ഉപയോഗിക്കുന്ന വിചിത്രമായ തന്ത്രമാണ്‌ഫ്ലൂബോട്ട്ടെക്സ്റ്റ് തട്ടിപ്പ്‌.

സന്ദേശങ്ങൾ അവഗണിക്കാൻ ടെൽസ്ട്ര തങ്ങളുടെ ഉപഭോക്താക്കളോട് അറിച്ചിട്ടുണ്ട്‌ഉപയോക്താക്കൾ ഈ ആപ്പുകൾ  ഇൻസ്റ്റാൾ ചെയ്യുക വഴി അവരുടെ ഫോണിൽ നിന്ന് ബാങ്ക് വിശദാംശങ്ങൾ തുടങ്ങിയവ സ്കാമർമാർക്ക്‌ ശേഖരിക്കാൻ കഴിയുന്ന തരത്തിലാണ്‌ ഇതിന്റെ ക്രമീകരണം.

ലോകമെമ്പാടുമുള്ള സ്കാമർമാരാണ് തട്ടിപ്പ്‌ സന്ദേശങ്ങൾ അയയ്ക്കുന്നതെന്നും ടെലികോം ദാദാക്കൾ, സന്ദേശങ്ങൾ തടയുന്നതിന് ഫോണിൽ ആന്റി വൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക്‌ മുന്നറിയിപ്പ്‌ നൽകിയിയിട്ടുണ്ട്‌. ആൻഡ്രോയിഡ്‌ ഫോണുകളിലാണ്‌ ഇത്‌ വേഗത്തിൽ പിടിപെടുന്നത്‌, ആൻഡ്രോയിഡിനായുള്ള ഏറ്റവും നല്ല ആന്റി വൈറസ് ആപ്പുകൾ ഉപയോഗിക്കുന്നത്‌ സഹായകരമാകും എന്ന് കരുതപ്പെടുന്നു.

ലോകമെമ്പാടുമുള്ള നിയമാനുസൃത ഹാൻഡ്‌സെറ്റുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ഓസ്ട്രേലിയൻഫോൺ നമ്പറുകളിലേക്ക് ക്രമരഹിതമായി വരുന്ന സന്ദേശങ്ങൾ ആയതിനാൽ അവ തടയാൻ പ്രയാസമാണ് എന്നാണ്‌ ടെൽസ്ട്ര പ്രതിനിധി അറിയിച്ചത്‌.

ഓസ്‌ട്രേലിയ കൂടാതെ യുകെ, സ്പെയിൻ, ജർമ്മനി, പോളണ്ട് തുടങ്ങി യൂറോപ്പിലുടനീളം ഫ്ലൂബോട്ട് ടെക്സ്റ്റ് സന്ദേശങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഉപകരണങ്ങൾ ഇതേ തുടർന്ന് ഫാക്‌ടറി റീസെറ്റ് ചെയ്യണമെന്ന് അറിയിച്ചിട്ടുമുണ്ട്‌.

You might also like