പാസ്റ്റർ അന്ത്രയോസ് വി എസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

പാസ്റ്റർ അന്ത്രയോസ് വി എസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മണ്ണാർകാട് : മലബാറിലെ ആദ്യകാല സുവിശേഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ പാലക്കാട്‌ നോർത്ത് സെന്ററിലെ അട്ടപ്പാടി ആനമൂളി സഭാ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ അന്ത്രയോസ് വി എസ് ഓഗസ്റ്റ് 21 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

പാലക്കാട്‌ ജില്ലയിലെ പല സെന്ററുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചില നാളുകളായി ശാരീരിക ക്ലേശത്തെതുടർന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഭാര്യ : ശ്രീമതി റാഹേലമ്മ (ലീലാമ്മ). മക്കൾ : ജെയ്സൺ വി എ, ലാൽസൺ വി എ, പ്രസന്ന. മരുമക്കൾ : ജെസ്സി, ഷാനി.

സംസ്കാര ശ്രുഷുഷ ഓഗസ്റ്റ് 22 ഞാറാഴ്ച്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like