TOP NEWS| കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് പറക്കാം, എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഇന്നുമുതല്‍; ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസ്

0

 

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ട് പറക്കാം, എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് ഇന്നുമുതല്‍; ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസ്

കൊച്ചി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ഏക എയർപോർട്ടായി കൊച്ചി മാറും.

ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് വിമാന സർവ്വീസ് ഉണ്ടായിരിക്കുക. കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക് ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണുള്ളത്.

You might also like