TOP NEWS| ജയ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ച സംഭവം; ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സമയം നല്‍കി
ജയ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണമോ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനോ ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്.