സൗദിയില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 131 പേര്‍ അറസ്റ്റില്‍
റിയാദ്:സൗദിയില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 131 പേര്‍ അറസ്റ്റില്‍.ഖസീം പ്രവിശ്യയില്‍നിന്നാണ് ഇത്രയും പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതെന്ന് ഖസീം പ്രവിശ്യാ പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു.
വിദേശങ്ങളില്‍നിന്ന് എത്തിയ ശേഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവരും കൂട്ടത്തിലുണ്ട്. കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ ബാധകമാക്കുന്നത് നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപനം നടത്തിയാണ് നിയമലംഘകരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
ക്വാറന്റൈന്‍, ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.