TOP NEWS| 60 ശതമാനം പേർക്കും വാക്‌സിൻ നൽകി, എന്നിട്ടും പടര്‍ന്നുപിടിച്ച് കോവിഡ്; പകച്ച് ഇസ്രായേൽ

0

 

മാസങ്ങൾക്കുമുൻപ് ലഘൂകരിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം പുനസ്ഥാപിച്ചതിനു പുറമെ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പാർക്ക്, മ്യൂസിയം, ഹോട്ടൽ അടക്കമുള്ള പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ഗ്രീൻ പാസ് നിർബന്ധമാണ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും കൊറോണ വൈറസിൽനിന്ന് മുക്തരായവർക്കുമാണ് ഗ്രീൻ പാസ് നൽകിവന്നിരുന്നത്. എന്നാൽ, വാക്‌സിൻ യോഗ്യതയില്ലാത്ത ചെറിയ കുട്ടികൾക്ക് വരെ ഗ്രീൻ പാസ് നിർബന്ധമാക്കിയിരിക്കുകയാണ്. വീട്ടിൽനിന്ന് പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോഴെല്ലാം കുട്ടികൾക്ക് പ്രത്യേകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നു സ്ഥിരീകരിക്കേണ്ടതുണ്ട്.

You might also like