അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ജോ ബൈഡന്‍

0

അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. ആഗസ്റ്റ് 31 നകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്‍ അമേരിക്കയ്ക്ക് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഈ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. എന്നാല്‍ എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നുണ്ട്.

അമേരിക്കന്‍ സേനാംഗങ്ങള്‍ അഫഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു.

You might also like