കാബൂളില്‍നിന്ന് 78 പേരുമായി എയര്‍ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

0

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയര്‍ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരാണ് വിമാനത്തിലുള്ളത്.

കാബൂളില്‍നിന്ന് വ്യോമസേനാ വിമാനത്തിലാണ് സംഘം താജിക്കിസ്താനിലെത്തിയത്. അഫ്ഗാനില്‍നിന്ന് രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

താലിബാന്‍ പിടിച്ചെടുത്ത്​ ഒരാഴ്​ച പിന്നിടു​േമ്ബാഴും അഫ്​ഗാനില്‍നിന്ന് ആയിരങ്ങള്‍ പലായനം തുടരുകയാണ്​. രാജ്യം വിടാന്‍ നൂറുകണക്കിന്​ ആളുകള്‍ കാത്തിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ തിക്കിലും തിരക്കിലുംപെട്ട്​ ​ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ് ബ്രിട്ടീഷ്​ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

You might also like