സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും : ആരോഗ്യമന്ത്രി

0

തിരുവനന്തപുരം : സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് യോഗത്തില്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പൂര്‍ണമായുള്ള അടച്ചിടലിനോട് സര്‍ക്കാരിന് യോജിപ്പില്ല. എന്നാല്‍, പ്രാദേശിക അടിസ്ഥാനത്തില്‍ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചനയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടാകും. പരിശോധനയും വാക്സിനേഷനും കൂട്ടാനും തീരുമാനമായി. ഇന്നലെ 13,383 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള 414 വാര്‍ഡുകളാണുള്ളത്. ഇവിടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.

You might also like