TOP NEWS| ക്രിസ്ത്യൻ നാടാർ സംവരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; സർക്കാർ അപ്പീൽ ഹൈക്കോടതി തിരിച്ചയച്ചു

0

 

ക്രിസ്ത്യൻ നാടാർ സംവരണത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ക്രിസ്ത്യൻ നാടാർ സംവരണം ചോദ്യം ചെയ്തുള്ള ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബ‍ഞ്ച്. സംവരണം സംബന്ധിച്ചുള്ള പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോയെന്ന് പരിശോധിക്കണമെന്നും സിംഗിൾ ബ‍ഞ്ചിന് നിർദേശം. നാടാർ സംവരണം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തീർപ്പാക്കി. സിംഗിൾ ബഞ്ചിൻറെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

You might also like