TOP NEWS| ഈജിപ്തില്‍ 27 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി അനുമതി: സര്‍ക്കാര്‍ അംഗീകരിച്ച ക്രൈസ്തവ നിര്‍മ്മിതികളുടെ എണ്ണം 1958 ആയി

0

 

ഈജിപ്തില്‍ 27 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി അനുമതി: സര്‍ക്കാര്‍ അംഗീകരിച്ച ക്രൈസ്തവ നിര്‍മ്മിതികളുടെ എണ്ണം 1958 ആയി

കെയ്റോ: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി ദേവാലയങ്ങള്‍ ഉള്‍പ്പെടെ 76 ക്രിസ്ത്യന്‍ സഭാകെട്ടിടങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി അംഗീകാരം നല്‍കിയ സഭാ കെട്ടിടങ്ങളില്‍ 27 ദേവാലയങ്ങളും, 49 അനുബന്ധ കെട്ടിടങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഈജിപ്തില്‍ നിയമസാധുത ലഭിച്ച ദേവാലയങ്ങളുടേയും, അനുബന്ധ കെട്ടിടങ്ങളുടേയും എണ്ണം 1958 ആയി ഉയര്‍ന്നു.

ക്രൈസ്തവ ആരാധനാലയങ്ങളും, അനുബന്ധ സേവനങ്ങളും സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അംഗീകാരം നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈ 25നാണ് ദേവാലയങ്ങളുടേയും, ബന്ധപ്പെട്ട കെട്ടിടങ്ങളുടേയും നിയമസാധുത നല്‍കുവാനുള്ള നിര്‍ദ്ദേശം ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി മുന്നോട്ട് വെച്ചത്. ഓഗസ്റ്റ് 9നു മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയായിരിന്നു. തീരുമാനത്തിന് ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി അംഗീകാരം നല്‍കി. 2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്.

You might also like