കേരളത്തില്‍നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കും – തമിഴ്നാട് മന്ത്രി
ഗൂഡല്ലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കര്‍ശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് അറിയിച്ചു. കേരളത്തില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കേരളത്തില്‍നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കും. വിമാനം, െട്രയിന്‍ മാര്‍ഗം എത്തുന്നവരെ പരിശോധനക്ക്വിധേയമാക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്സിനേഷന് ലഭ്യമാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. 80 വയസ്സിനു മുകളിലുള്ള വയോധികര്‍ക്ക് വീടുകളില്‍ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതില്‍ ചെന്നൈ നഗരസഭ മുമ്ബന്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.എവിടെയും വാക്സിന് ക്ഷാമം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.