വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം; ഭാരത് സീരിസില്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്ത് എവിടേയും ഉപയോഗിക്കാം; റീ രജിസ്‌ട്രേഷന്‍ വേണ്ട
ന്യൂദല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിിച്ചു. പുതിയ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്കാണ് കേന്ദ്രം പുറത്തിറക്കിയത്.. ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച്-സീരീസിന്റെ പേരില്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ വാഹനങ്ങളുടെ കൈമാറ്റം അനായാസമാക്കാനാണ്. ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച് സീരീസ് വാഹനങ്ങളുടെ വിജ്ഞാപനം ഇന്ത്യന്‍ സര്‍ക്കാര്‍ റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി.
ഇത് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പദ്ധതി അല്ല. നിലവില്‍, ഭാരത് സീരീസില്‍ നിങ്ങളുടെ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്ബനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യമേഖല കമ്ബനികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഭാരത് പരമ്ബരയില്‍ ഒരു വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ ലഭിക്കേണ്ടതില്ല. സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ആണ് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിക്കു.