കേരളത്തില്‍ നിന്നുള്ളവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും പരിശോധന നടത്തണം; റെയില്‍വേ സ്‌റ്റേഷനില്‍ കര്‍ശ്ശന പരിശോധനയുമായി കര്‍ണ്ണാടക‍

0

ബെംഗളൂരു : കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരിലും കര്‍ണ്ണാടകം കര്‍ശ്ശന കോവിഡ് പരിശോധന ഏര്‍പ്പെടുത്തി. യാത്രക്കാരുടെ പക്കല്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഉണ്ടെങ്കിലും റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ദിവസത്തിനുള്ളില്‍ തന്നെ പരിശോധന ഫലം ലഭിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണ്ണാടകം ഇപ്പോള്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായി എത്തിയവരാണ്. കൂടാതെ സംസ്ഥാനത്ത് വ്യാജ കോവിഡ് സര്‍ട്ടിിറ്റക്കറ്റുകള്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇത്.

You might also like