യുഎഇ: ഫ്‌ളൈറ്റുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച്‌ വിസ് എയര്‍ അബുദാബി

0

അബുദാബി: വിമാന ടിക്കറ്റ് നിരക്കില്‍ കിഴിവ് പ്രഖ്യാപിച്ച്‌ യുഎഇ എയര്‍ലൈന്‍ വിസ് എയര്‍ അബുദാബി. ഒറ്റ ദിവസത്തേക്കുള്ള ഓഫറുകളാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 സെപ്റ്റംബര്‍ 1 ബുധനാഴ്ച നടത്തിയ ബുക്കിംഗിനുള്ള എല്ലാ ഫ്‌ളൈറ്റ് ടിക്കറ്റുകളിലും 50 ശതമാനം കിഴിവാണ് കമ്ബനി വാഗ്ദാനം നല്‍കുന്നത്.

എയര്‍ലൈന്‍ പിസിആര്‍ ടെസ്റ്റുകള്‍ക്ക് കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് മുന്‍പ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുന്ന സംവിധാനവും വിസ് എയര്‍ അബുദാബി ഒരുക്കിയിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് ബുക്കിംഗ് റദ്ദാക്കുന്നതെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 100 ശതമാനവും തിരികെ ലഭിക്കും.

ഏഥന്‍സ്, അലക്‌സാണ്ട്രിയ, ടിറാന, ബുഡാപെസ്റ്റ്, ബാരി, അല്‍മാറ്റി, സരാജേവോ, ബെല്‍ഗ്രേഡ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് വിസ് എയര്‍ അബുദാബി സര്‍വ്വീസ് നടത്തുന്നുണ്ട്.

You might also like