ടിക്കറ്റ് ചാര്‍ജില്‍ ഇളവുകള്‍; മെട്രോ സ്റ്റേഷനുകളിലെ മുറികള്‍ വാടകയ്ക്ക്; പരമാവധി ആളുകളെ മെട്രോയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ലോക്‌നാഥ് ബെഹ്‌റ
കൊച്ചി: പരമാവധി ആളുകളെ കൊച്ചി മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബഹ്‌റ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ വരുമാനം ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. അതിനായി യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചാര്‍ജില്‍ ഇളവുകള്‍ ഉള്‍പ്പെടെ ആലോചിക്കും. മെട്രോ സ്റ്റേഷനുകളിലെ മുറികള്‍ വാടകയ്ക്ക് നല്‍കി വരുമാനം കൂട്ടും. യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ജീവനക്കാരുടെയും കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. കോവിഡിനുമുമ്ബ് 2020 ജനുവരിയിലെ കണക്കനുസരിച്ച് ശരാശരി 60,000 പേരാണ് ഒരുദിവസം മെട്രോയില്‍ യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ 12,000 മുതല്‍ 20,000 വരെ യാത്രക്കാര്‍മാത്രമാണുള്ളത്. നവംബറോടെ യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷമാക്കി ഉയര്‍ത്തലാണ് ലക്ഷ്യം.