കൊവിഡ്‌ നിയന്ത്രണം; കുവൈത്തില്‍ മൂന്നു ലക്ഷത്തിലധികം പ്രവാസികളുടെ താമസ രേഖകള്‍ റദ്ദാക്കി

0

കൊവിഡ്‌ നിയന്ത്രണങ്ങളെത്തുടര്‍ന്ന്‌ കുവൈത്തിലേക്ക്‌ മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകള്‍ റദ്ദായതായി അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനായി താമസരേഖ പുതുക്കുന്നതിനുള്ള അവസരം കുവൈത്ത്‌ സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ഇവരുടെ വിസ, സ്വദേശി സ്‌പോണ്‍സര്‍മാരോ കമ്ബനികളോ പുതുക്കാത്തതിനാലാണ് താമസ രേഖ റദ്ദായത്.

അതേസമയം രാജ്യത്ത് താമസ നിയമ ലംഘകരായി ഒന്നര ലക്ഷം പ്രവാസികള്‍ ഉള്ളതായും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ താമസ നിയമ ലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി അവസരം നല്‍കില്ലെന്ന നിലപാടിലാണ് അധികൃതര്‍. നിരവധി തവണ അവസരം നല്‍കിയിട്ടും അത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന നടത്തുമെന്നും ഇത്തരക്കാരെ അവരവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും അധികൃതര്‍ അറീയിച്ചു.

You might also like