മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്ററെ ഹിന്ദുത്വര്‍ പോലിസ് സ്റ്റേഷനില്‍ തല്ലിച്ചതച്ചു
ഭോപാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്ററെ റായ്പൂരിലെ പോലിസ് സ്റ്റേഷനുള്ളില്‍ ഹിന്ദുത്വസംഘം തല്ലിച്ചതച്ചു. റായ്പൂരിലെ പുരാനി ബസ്തി പോലിസ് സ്‌റ്റേഷനിലാണ് സംഭവം. ഭട്ഗാവ് മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പോലിസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്റ്ററെ ചോദ്യം ചെയ്യാന്‍ വിളിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഒരുകൂട്ടം ഹിന്ദുത്വരാണ് പോലിസുകാരുടെ കണ്‍മുന്നിലിട്ട് പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചത്.