യു എ ഇയില്‍ രണ്ടു വിസ കൂടി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍; ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും

0

യു എ ഇ ഗവണ്മെന്റ് രണ്ടു പുതിയ വിസാ സംവിധാനങ്ങള്‍ കൂടി പ്രഖ്യാപിച്ചു . ഗ്രീന്‍ വിസ , ഫ്രീലാന്‍സ് വിസ എന്നിവയാണ് പ്രഖ്യാപിച്ചത്. 50 പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.

ഗ്രീന്‍ വിസാ പദ്ധതിയനുസരിച്ച്‌ ഒരാള്‍ക്ക് സ്വന്തമായി തന്നെ വിസ ദീര്‍ഘകാലത്തേക്ക് സ്പോണ്‍സര്‍ ചെയ്യാനും മാതാപിതാക്കളെയും 25 വയസ്സ് വരെ ആണ്‍മക്കളെയും സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും.

വിദ്യാര്‍ത്ഥികള്‍ , നിക്ഷേപകര്‍ , ബിസിനസുകാര്‍ , പ്രത്യേക വൈദഗ്ധ്യങ്ങളുള്ളവര്‍ക്കെല്ലാം ഗ്രീന്‍ വിസ അനുവദിക്കും. സ്വയം തൊഴില്‍ കണ്ടെത്താനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഫ്രീലാന്‍സ് വിസ ഒരുക്കിയിട്ടുള്ളത്.

You might also like