മലയാളി അധ്യാപകര്‍കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു

0

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പുരസ്‌കാരം മലയാളി അധ്യാപകര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
തൃശൂര്‍ വരവൂര്‍ ജി എല്‍ പി എസ് ഹെഡ് മാസ്റ്റര്‍ പ്രസാദ് മണ്ണാപ്പറമ്ബില്‍ ഭാസ്‌കരന്‍, കഴക്കൂട്ടം സൈനിക് സ്‌കൂള്‍ അധ്യാപകന്‍ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ് എല്‍ ടി ജി ടി (ലൈബ്രറേറിയന്‍) ഫൈസല്‍ എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.

പുരസ്‌കാര ജേതാക്കളെ അനുമോദിച്ച മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ആശംസകള്‍ നേര്‍ന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസും ചടങ്ങില്‍ പങ്കെടുത്തു.

You might also like