TOP NEWS| അഫ്ഗാനിസ്ഥാനിലെ അവസാന ചെറുത്തുനില്‍പ്പും അവസാനിച്ചു; പഞ്ച്ശീര്‍ പ്രവിശ്യ താലിബാന്‍ പിടിച്ചടക്കി

0

 

അഫ്ഗാനിസ്ഥാനിലെ അവസാന ചെറുത്തുനില്‍പ്പും അവസാനിച്ചു; പഞ്ച്ശീര്‍ പ്രവിശ്യ താലിബാന്‍ പിടിച്ചടക്കി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ അവസാന ചെറുത്തുനില്‍പ്പും അവസാനിപ്പിച്ച് പഞ്ച്ശീര്‍ പ്രവിശ്യ താലിബാന്‍ പിടിച്ചടക്കി. ചര്‍ച്ചയാവാമെന്ന വടക്കന്‍ സഖ്യനേതാവ് അഹമ്മദ് മസൂദിന്റെ വാഗ്ദാനം താലിബാന്‍ തള്ളി. രാജ്യം ഒന്നിച്ചതായും പഞ്ച്ശീറിലെ ജനങ്ങളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന്‍ സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് പറഞ്ഞു. പഞ്ച്ശീര്‍ പിടിക്കാന്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ, താലിബാനെ സഹായിച്ചെന്ന സൂചനയുണ്ട്.

You might also like