TOP NEWS| സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു; ഇന്ന് 25,772 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു; ഇന്ന് 25,772 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോക യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായതായാണ് സൂചന. തീരുമാനം ഔദ്യോഗികമായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു
അതേ സമയം കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളിൽ വാർഡുതല ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടർന്നേക്കും. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡിനെ സ്വയം പ്രതിരോധിക്കാനുള്ള പുതിയ കാമ്പയിനും കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

You might also like