വിമാന നിരക്ക് കുത്തനെ കൂട്ടി: കുവൈത്ത് ടിക്കറ്റിന് 72,000 യുഎഇ ടിക്കറ്റിന് 14,000 രൂപ

0

തിരുവനന്തപുരം: യാത്രക്കാര്‍രുടെ എണ്ണം കൂടിയിട്ടും ടിക്കറ്റ് നിരക്കുകള്‍ പഴയ നിലയിലേക്ക് എത്തിയിട്ടില്ല. വന്‍ തുകയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.

ഇന്ത്യയില്‍നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ ആദ്യവിമാനം ഇന്നലെ കുവൈത്തില്‍ എത്തി. പക്ഷേ, ടിക്കറ്റിന് വന്‍ തുക നല്‍കേണ്ട സാഹചര്യം തുടരുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന് കൊച്ചിയില്‍നിന്ന് 72,000 രൂപയും കോഴിക്കോട്ട് നിന്ന് 68,000 രൂപയുമാണ് കുറഞ്ഞ നിരക്ക്. മിക്ക ദിവസങ്ങളിലും ടിക്കറ്റ് ലഭ്യമല്ല.

യാത്രക്കാര്‍ അധികമുള്ള യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്നാഴ്ച മുന്‍പ് 10,000 രൂപയ്ക്കു മുകളിലായിരുന്നു. എന്നാല്‍ നിരക്ക് ഇപ്പോള്‍ 8,000 രൂപ വരെയായി. യുഎഇയിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതോടെ കേരളത്തില്‍ നിന്നുള്ള നിരക്ക് 14,000 രൂപവരെയായി. എമിറേറ്റ്സ് വിമാനങ്ങളില്‍ ഇതിലുമേറെയാണ്.

You might also like