TOP NEWS| താലിബാൻ സർക്കാരിൽ ഇന്ത്യയ്ക്ക് അതൃപ്തി, തൽക്കാലം തള്ളിപ്പറയില്ല, അമേരിക്കയ്ക്ക് ഒപ്പം നിന്നേക്കുമെന്ന് സൂചന

0

 

ദില്ലി: അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്കിൻറെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തിയുമായി ഇന്ത്യ. സിഐഎ മേധാവിയുമായും റഷ്യൻ സുരക്ഷ ഉപദേഷ്ടാവുമായും ദേശീയ സുരക്ഷ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ദില്ലിയിൽ ചർച്ച നടത്തി. അഫ്ഗാൻ ഭീകരവാദികളുടെ കേന്ദ്രമാകുന്നതിലുള്ള കടുത്ത ആശങ്ക ഇന്ത്യ ചർച്ചയിൽ അറിയിച്ചു.

You might also like