TOP NEWS| ഒരുമാസം കൊണ്ട് സൗദിയിൽ രജിസ്റ്റർ ചെയ്തത് 748 അഴിമതി കേസുകൾ
സൗദിയിൽ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ എഴുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. സ്വദേശികളും വിദേശികളുമായ 282 പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.