TOP NEWS| നെട്ടോട്ടമോടുന്ന പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികള്‍; ടിക്കറ്റിന് പൊള്ളുന്ന വില

0

 

നെടുമ്പാശ്ശേരി/കോഴിക്കോട്: ആവശ്യം മുതലാക്കി ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി വിമാനക്കമ്പനികൾ ഗൾഫ് മലയാളികളെ ചൂഷണംചെയ്യുന്നു. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾ എങ്ങനെയും ഗൾഫിലേക്കു മടങ്ങാൻ നെട്ടോട്ടത്തിലാണ്. ഈ അവസരം മുതലാക്കിയാണ് ചൂഷണംചെയ്യുന്നത്.

യു.എ.ഇ.യിലേക്ക് നേരത്തേ സർവീസുകൾ പുനരാരംഭിച്ചതിനാൽ അവിടേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ ഗണ്യമായി കുറഞ്ഞു. എന്നാൽ, കുവൈത്തിലേക്ക് അടുത്തിടെയാണ് സർവീസ് പുനരാരംഭിച്ചത്. ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. പലദിവസങ്ങളിലും ഒരുലക്ഷത്തിലധികമാണ് കൊച്ചി-കുവൈത്ത് നിരക്ക്.

You might also like