സെപ്റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്

0

ദുബൈ :  സെപ്റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്. സെപ്തംബര്‍ എട്ടുമുതല്‍ യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്. എമിറേറ്റ്‌സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഴ്ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദിയിലേക്ക് നടത്തുക. റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയില്‍ നിന്ന് എമിറേറ്റ്‌സിന്റെ വിമാന സര്‍വീസുണ്ടാവും. ദമ്മാമിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ മദീനയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമാണ് പദ്ധതിയിടുന്നത്. ഈ മാസം 16 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കും.

You might also like